Loading...

38th Nursery Festival-2025

നിയമാവലികൾ

ഒരു വിദ്യാർത്ഥിക്ക് ഒരു ഇനത്തിൽ പങ്കെടുക്കാൻ 300/- രൂപയാണ് പ്രവേശന ഫീസ്.

ഹാളിൽ മത്സര ദിവസങ്ങളിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറിൽ പ്രവേശന ഫീസ് സ്വീകരിക്കുന്നതാണ്.

മത്സരത്തിൽ പാലിക്കേണ്ട നിയമങ്ങൾ

a. എൽകെജി, യുകെജി നഴ്‌സറി വിദ്യാർത്ഥികൾ മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാവൂ

b. മത്സരാർത്ഥികളുടെ ജനനത്തീയതി 31.07.2018 ന് ശേഷവും 31.07.2020 മുമ്പും ആയിരിക്കണം.

c. മത്സരത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി 25 ജനുവരി 2025, 12:00 am.

മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച്

a. ഒരു മത്സരാർത്ഥി മൂന്ന് വ്യക്തിഗത (solo) ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

b. ഒരു മത്സരാർത്ഥിക്ക് എല്ലാ ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.

സ്‌കൂളുകൾ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്

a. ഒരു സ്‌കൂളിന് എല്ലാ വ്യക്തിഗത ഇനങ്ങളിലും മത്സരാർത്ഥികളെ പങ്കെടുപ്പിക്കാം.

b. ഒരു സ്‌കൂൾ ഒരു വ്യക്തിഗത ഇനത്തിൽ രണ്ട് മത്സരാർത്ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാൻ പാടുള്ളൂ.

c. ഒരു സ്‌കൂളിന് എല്ലാ ഗ്രൂപ്പ് ഇനങ്ങളിലും മത്സരാർത്ഥികളെ പങ്കെടുപ്പിക്കാം.

d. ഒരു സ്‌കൂൾ ഒരു ഗ്രൂപ്പിനത്തിൽ ഒരു ടീമിനെ (ഒരു ടീമിൽ പരമാവധി 7 കുട്ടികൾ) മാത്രമേ പങ്കെടുക്കാവൂ.

e. ഒപ്പനയ്ക്ക് വായ്പ‌ാട്ട് അല്ലെങ്കിൽ സിഡി ഉപയോഗിക്കാവുന്നതാണ്

f. ഓരോ മത്സരാർത്ഥിയുടെയും വയസ്സും പഠിക്കുന്ന ക്ലാസും സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തേണ്ടതാണ്.

മത്സരത്തിന് റിപ്പോർട്ട് ചെയ്യേണ്ട വിധം

a. ഒരു മത്സരം തുടങ്ങുന്ന സമയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മത്സരം തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് പങ്കെടുക്കുന്ന വിദ്യാലയത്തിൻ്റെ ടീം അല്ലെങ്കിൽ വിദ്യാർഥി അതാത് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യേണ്ടതും അതിനനുസരിച്ച് നൽകുന്ന സീരിയൽ നമ്പർ പ്രകാരം മത്സരത്തിൽ പങ്കെടുക്കേണ്ടതും ആണ്. ആദ്യം റിപ്പോർട്ട് ചെയ്യുന്നവർ ആദ്യം എന്ന ക്രമത്തിൽ ഈ നിയമം കർശനമായി പാലിക്കണം.

b. ചെസ്റ്റ് നമ്പർ വിളിക്കുന്നതിന് അനുസരിച്ച് മത്സരാർത്ഥികൾ സ്റ്റേജിൽ കയറേണ്ടതാണ്. മൂന്നു തവണ ചെസ്റ്റ് നമ്പർ വിളിച്ചതിന് ശേഷവും സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാത്തവർ മത്സരത്തിൽ പങ്കെടുക്കുവാൻ അനർഹരായിതീരുന്നതാണ്.

c. സമയനിഷ്‌ഠ കൃത്യമായി പാലിക്കണം

d. ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ കാൻ്റീൻ, സ്റ്റുഡിയോ എന്നിവ പ്രവർത്തിക്കുന്നതാണ്.

മത്സരാർത്ഥികളെയും വിജയികളെയും കാത്തിരിക്കുന്ന സമ്മാനങ്ങൾ

a. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന നഴ്‌സറി സ്‌കൂളിന് ചിത്രാഞ്ജലി എവർറോളിംഗ് ട്രോഫി.

b. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന രണ്ടാമത്തെ നഴ്‌സറി സ്‌കൂളിന് പി വി ജി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും.

വ്യക്തിഗത ചാമ്പ്യന് 

a. ക്യാഷ് അവാർഡും പി. വി. മാധവി സ്വാമി എവർറോളിംഗ് ട്രോഫി

b. കെ കെ സുകുമാരൻ - എവർറോളിംഗ് ട്രോഫി

c. ഗീതാ സൗണ്ട്സ് (പി കൃഷ്‌ണൻ ) എവർറോളിംഗ് ട്രോഫി.

വ്യക്തിഗത ചാമ്പ്യൻ ഫസ്റ്റ് റണ്ണറപ്പ്

a. ശ്രീമതി കാമിനി സുകുമാരൻ എവർറോളിംഗ് ട്രോഫി


വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകളും ട്രോഫികളും.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് ചിത്രാഞ്ജലിയുടെ സ്പെഷ്യൽ ട്രോഫി.

പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും.

ഓഡിറ്റോറിയത്തിനുള്ളിലും, സ്കൂൾ പരിസരത്തും Non-Vegetarian ഭക്ഷണം അനുവദിക്കുന്നതല്ല. എല്ലാ അധ്യാപകരും രക്ഷിതാക്കളും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മത്സരത്തിന്റെ നിയമാവലികളെ സംബന്ധിച്ച് സംഘാടക സമിതിയുടെയും മത്സര ഫലങ്ങളെക്കുറിച്ച് വിധികർത്താക്കളുടെയും തീരുമാനം അന്തിമവും ഏവർക്കും ബാധകവും ആയിരിക്കും.
Go Back To Home